കോളേജിന്റെ ഇരുള് നിറഞ്ഞ ഇടനാഴികളില്‍ ...ക്ലാസ്സില്‍...... കാന്റീനില്‍..... ലാബില്‍.... അവന് അവളെ നോക്കി നില്‍ക്കാറുണ്ട്....
പരസ്പരം ഒരു പുഞ്ചിരി സമ്മാനിച്ച് അവര്‍ ആ കാമ്പസിന്റെ താളത്തില്‍ അലിഞ്ഞു.... പിന്നെ പിന്നെ അത് സൗഹൃദമായി.... അവളുടെ കണ്ണിലെ പ്രണയം അവന് തിരിച്ചറിഞ്ഞു..... അവളും.... തമ്മില്‍ പറയാതെ പറഞ്ഞ് ആ ഇഷ്ടം വളര്‍ന്നു....
കാലം കടന്നു പോയി...
കോളേജ് കഴിഞ്ഞു....
ഹോസ്റ്റലില്‍ നിന്നും ബാഗും പായ്ക്ക് ചെയ്തു പുറത്തിറങ്ങി നടക്കുമ്പോള്‍ കോളേജ് ഗേറ്റിനടുത്ത് കൂട്ടുകാരികളോടൊപ്പം അവള് നിന്നിരുന്നു..... യാത്ര പറയാനെന്നോണം തലയുയാര്ത്തി അവനവളെ നോക്കി....കണ്ണീര്‍ക്കണങ്ങള്‍ അവന്റെ കാഴ്ച്ചയെ മറച്ചിരുന്നു.....
വീട്ടില്‍ അവയെല്ലാം ഓര്‍മ്മകള്‍ മാത്രമായി....
അവനവള്‍ക്ക് miss call കളും messages ഉം അയച്ചു ..... കൂട്ടുകാരുടെ messageകള്‍ക്ക് മറുപടി നല്കി....
വീടിന്റെ പടിഞ്ഞാറേ മുറ്റത്ത് ഇരുള് പരക്കുന്നതും , കാറ്റ് വീശുന്നതും നോക്കി അവനിരുന്നു ..... അവളുടെ ഒരു Miss Callനായി അവന് കാതോര്‍ത്തു...... Messageനായി കൊതിച്ചു....
കാരണം അവമാത്രം ഒരിക്കലും വന്നിരുന്നില്ല......
Subscribe to:
Post Comments (Atom)


da nee ethu aareya udeshiche.......:)
ReplyDeleteAnubavagal kada paraunnu part 2
ReplyDelete