
മഹാനഗരം ഉറങ്ങാറുണ്ടോ.....???....
ഞാന്‍ കണ്ടിട്ടില്ല....!!!
നേരം അര്‍ദ്ധരാത്രി കഴിഞ്ഞു.... പക്ഷെ തെരുവുകള്‍ ഇപ്പോഴും സജീവം.....
വഴിവിളക്കിന്റെ വെട്ടം ജനല്‍പാളികളിലൂടെ നുഴഞ്ഞു കയറുന്നു....ഉറക്കം വരാത്ത രാത്രികളില്‍ ആ ജനലിലൂടെ പുറത്തോട്ടു നോക്കി നില്‍ക്കുമ്പോള്‍ ഇതൊരു തമോഗര്ത്തമാനെന്നെനിക്ക് തോന്നാറുണ്ട്....ഇവിടെ വരുന്നവര്‍ ഇതില്‍ അലിഞ്ഞു ചേരുന്നു....ഒരുപാട് സ്വപ്നങ്ങളുടെ മാറാപ്പുമായി വന്നിറങ്ങുകയാണിവരിവിടെ....ചിലതൊക്കെ പൂവിടുന്നു...ചിലതോ...??....ചവിട്ടിമെതിക്കപ്പെടുന്നു...
ഇവിടെല്ലാം കച്ചവടമാണ്....ഇതില്‍ സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്‍പ്പെടും....അവയുടെ മുകളില്‍ ഇടിത്തീപോലെ വന്നുവീണ മാന്ദ്യം ജീവിതങ്ങളെ പിടിച്ചുലച്ചു.... വിഭിന്നരെങ്കിലും ഇവരുടെ ചിന്തയും പ്രവൃത്തിയും ഒരുപോലെയാണ്... ഇവരെല്ലാം ഒരേ ദിശയില്‍ അലയുന്നവരാണ്..... ആത്മാക്കളുടെ അലച്ചില്‍.....
എല്ലാം യാന്ത്രികമായ ഈ നഗരത്തില്‍ ജനനിബിഡമായ തെരുവുകള്‍ രാത്രികാലങ്ങളില്‍ ചുവക്കുന്നതും.... ലഹരി നുരയുന്നതും ഞാന്‍ കണ്ടു....... ഒരു മൂകസാക്ഷിയായ് ......
ഞാനും ഈ നഗരത്തിന്റെ ഒരു ഭാഗമാവുകയാണോ...???!!!!!!!!

