Tuesday, June 12, 2012

ഇഷ്ടവും നഷ്ടവും


Tuesday, November 30, 2010

.........................വിളിക്കാതെ............................



ഹൃദയത്തിന്റെ പടിപ്പുരയില്‍ ഞാന്‍ എഴുതിവച്ചിരുന്നു....

' പ്രണയത്തിന് പ്രവേശനമില്ല' - എന്ന്

പക്ഷെ - പ്രണയം നിരക്ഷരയായിരുന്നു...

അവള്‍ വാതില്‍ തള്ളിത്തുറന്നു വന്നു...

ഇപ്പോള്‍.......

- ജോബിന്‍ ജേക്കബ്‌ എബ്രഹാം

(അടിക്കുറിപ്പ്:- ഇത് ഞാന്‍ കടമെടുത്ത വരികള്‍.... ആശയങ്ങള്‍ക്ക് ജീവിതവുമായി ഏറെബന്ധമുണ്ടെന്നുതോന്നിയതുകൊണ്ട് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.... എഴുത്തുകാരന്റെഅനുവാദമില്ലാതെ...)


Monday, October 18, 2010

MY JOHARI WINDOW

Arena

(known to self and others)

adaptable, cheerful, patient, proud, trustworthy

Blind Spot

(known only to others)

able, accepting, bold, brave, caring, confident, dependable, dignified, friendly, helpful, independent, kind, knowledgeable, logical, loving, mature, modest, observant, powerful, quiet, reflective, religious, responsive, self-conscious

Façade

(known only to self)

idealistic

Unknown

(known to nobody)

calm, clever, complex, energetic, extroverted, giving, happy, ingenious, intelligent, introverted, nervous, organised, relaxed, searching, self-assertive, sensible, sentimental, shy, silly, spontaneous, sympathetic, tense, warm, wise, witty

Dominant Traits

66% of people think that Rikhin is confident
66% of people think that Rikhin is friendly

All Percentages

able (25%) accepting (8%) adaptable (16%) bold (33%) brave (25%) calm (0%) caring (8%) cheerful (8%) clever (0%) complex (0%) confident (66%) dependable (25%) dignified (8%) energetic (0%) extroverted (0%) friendly (66%) giving (0%) happy (0%) helpful (33%) idealistic (0%) independent (16%) ingenious (0%) intelligent (0%) introverted (0%) kind (8%) knowledgeable (16%) logical (8%) loving (8%) mature (16%) modest (16%) nervous (0%) observant (8%) organised (0%) patient (8%) powerful (8%) proud (25%) quiet (8%) reflective (8%) relaxed (0%) religious (8%) responsive (25%) searching (0%) self-assertive (0%) self-conscious (16%) sensible (0%) sentimental (0%) shy (0%) silly (0%) spontaneous (0%) sympathetic (0%) tense (0%) trustworthy (41%) warm (0%) wise (0%) witty (0%)

Created by the Interactive Johari Window on 18.10.2010, using data from 12 respondents.
You can make your own Johari Window, or view Rikhin's full data.

Monday, May 17, 2010

അവമാത്രം ഒരിക്കലും വന്നിരുന്നില്ല

കോളേജിന്റെ ഇരുള്‍ നിറഞ്ഞ ഇടനാഴികളില്‍ ...ക്ലാസ്സില്‍...... കാന്റീനില്‍..... ലാബില്‍.... അവന്‍ അവളെ നോക്കി നില്‍ക്കാറുണ്ട്....

പരസ്പരം ഒരു പുഞ്ചിരി സമ്മാനിച്ച്‌ അവര്‍ ആ കാമ്പസിന്റെ താളത്തില്‍ അലിഞ്ഞു.... പിന്നെ പിന്നെ അത് സൗഹൃദമായി.... അവളുടെ കണ്ണിലെ പ്രണയം അവന്‍ തിരിച്ചറിഞ്ഞു..... അവളും.... തമ്മില്‍ പറയാതെ പറഞ്ഞ് ആ ഇഷ്ടം വളര്‍ന്നു....

കാലം കടന്നു പോയി...

കോളേജ് കഴിഞ്ഞു....

ഹോസ്റ്റലില്‍ നിന്നും ബാഗും പായ്ക്ക് ചെയ്തു പുറത്തിറങ്ങി നടക്കുമ്പോള്‍ കോളേജ് ഗേറ്റിനടുത്ത് കൂട്ടുകാരികളോടൊപ്പം അവള്‍ നിന്നിരുന്നു..... യാത്ര പറയാനെന്നോണം തലയുയാര്ത്തി അവനവളെ നോക്കി....കണ്ണീര്‍ക്കണങ്ങള്‍ അവന്റെ കാഴ്ച്ചയെ മറച്ചിരുന്നു.....

വീട്ടില്‍ അവയെല്ലാം ഓര്‍മ്മകള്‍ മാത്രമായി....

അവനവള്‍ക്ക് miss call കളും messages ഉം അയച്ചു ..... കൂട്ടുകാരുടെ messageകള്‍ക്ക് മറുപടി നല്‍കി....

വീടിന്റെ പടിഞ്ഞാറേ മുറ്റത്ത് ഇരുള്‍ പരക്കുന്നതും , കാറ്റ് വീശുന്നതും നോക്കി അവനിരുന്നു ..... അവളുടെ ഒരു Miss Callനായി അവന്‍ കാതോര്‍ത്തു...... Messageനായി കൊതിച്ചു....

കാരണം അവമാത്രം ഒരിക്കലും വന്നിരുന്നില്ല......

Sunday, April 18, 2010

നഗരം












മഹാനഗരം ഉറങ്ങാറുണ്ടോ.....???....

ഞാന്‍ കണ്ടിട്ടില്ല....!!!

നേരം അര്‍ദ്ധരാത്രി കഴിഞ്ഞു.... പക്ഷെ തെരുവുകള്‍ ഇപ്പോഴും സജീവം.....
വഴിവിളക്കിന്റെ വെട്ടം ജനല്‍പാളികളിലൂടെ നുഴഞ്ഞു കയറുന്നു....ഉറക്കം വരാത്ത രാത്രികളില്‍ ആ ജനലിലൂടെ പുറത്തോട്ടു നോക്കി നില്‍ക്കുമ്പോള്‍ ഇതൊരു തമോഗര്ത്തമാനെന്നെനിക്ക് തോന്നാറുണ്ട്....ഇവിടെ വരുന്നവര്‍ ഇതില്‍ അലിഞ്ഞു ചേരുന്നു....ഒരുപാട് സ്വപ്നങ്ങളുടെ മാറാപ്പുമായി വന്നിറങ്ങുകയാണിവരിവിടെ....ചിലതൊക്കെ പൂവിടുന്നു...ചിലതോ...??....ചവിട്ടിമെതിക്കപ്പെടുന്നു...

ഇവിടെല്ലാം കച്ചവടമാണ്....ഇതില്‍ സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്‍പ്പെടും....അവയുടെ മുകളില്‍ ഇടിത്തീപോലെ വന്നുവീണ മാന്ദ്യം ജീവിതങ്ങളെ പിടിച്ചുലച്ചു.... വിഭിന്നരെങ്കിലും ഇവരുടെ ചിന്തയും പ്രവൃത്തിയും ഒരുപോലെയാണ്... ഇവരെല്ലാം ഒരേ ദിശയില്‍ അലയുന്നവരാണ്..... ആത്മാക്കളുടെ അലച്ചില്‍.....


എല്ലാം യാന്ത്രികമായ ഈ നഗരത്തില്‍ ജനനിബിഡമായ തെരുവുകള്‍ രാത്രികാലങ്ങളില്‍ ചുവക്കുന്നതും.... ലഹരി നുരയുന്നതും ഞാന്‍ കണ്ടു....... ഒരു മൂകസാക്ഷിയായ് ......

ഞാനും ഈ നഗരത്തിന്റെ ഒരു ഭാഗമാവുകയാണോ...???!!!!!!!!